പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ത്ര മോ​ശം സ്ഥ​ല​മൊ​ന്നു​മ​ല്ല: "കി​റ്ക്ക​ൻ' തു​ട​ങ്ങി

02:07 PM Dec 09, 2021 | Deepika.com

ന​വാ​ഗ​ത​നാ​യ ജോ​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "കി​റ്ക്ക​ൻ' പാ​ല​ക്കാ​ട്ട് ആ​രം​ഭി​ച്ചു. "പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ത്ര മോ​ശം സ്ഥ​ല​മൊ​ന്നു​മ​ല്ല' എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം രം​ഗ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്.

ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ഈ ​ത്രി​ല്ല​ർ ചി​ത്രം പ​റ​യു​ന്ന​ത്. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പ് കോ​ട്ട​യ​ത്തു ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ്‌ ഈ ​ചി​ത്ര​ത്തി​ന്‍റെ മൂ​ല​ക​ഥ. ചെ​മ്പ​ൻ വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ല്ലാ​സ് ചെ​മ്പ​ന്‍റേ​താ​ണ് മൂ​ല​ക​ഥ.

സ​ലിം​കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ, മ​ക്ബൂ​ൽ സ​ൽ​മാ​ൻ, ജോ​ണി ആ​ന്‍റ​ണി, ക​നി കു​സൃ​തി, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, അ​ഭി​ജ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ല​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഓ​ൾ മീ​ഡി​യാ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ജി​ത് നാ​യ​ർ, ബി​ന്ധ്യ അ​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗൗ​തം ലെ​നി​ൻ ഛായാ​ഗ്ര​ഹ​ണ​വും രോ​ഹി​ത് വി.​എ​സ്. ചി​ത്ര​സം​യോ​ജ​ന​വും മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.