മ​ഞ്ജു വാ​ര്യ​രെ കാ​ണാ​നാ​യി ക​ര​ഞ്ഞ ആ ​ര​ണ്ട​ര​വ​യ​സു​കാ​ര​ൻ ഇ​ന്ന്...

12:22 PM Dec 09, 2021 | Deepika.com

വെ​ള്ള​രി​ക്ക പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ൽ ഓ​ഡി​ഷ​ൻ വ​ഴി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു വ​ന്ന​താ​ണ് മാ​സ്റ്റ​ർ തേ​ജ​സ്. ഷൂ​ട്ടി​ങ്ങി​നി​ടെ​യാ​ണ് തേ​ജ​സി​ന്‍റെ ര​ണ്ട​ര വ​യ​സി​ലെ വീ​ഡി​യോ മ​ഞ്ജു വാ​ര്യ​ർ കാ​ണാ​ൻ ഇ​ട​യാ​യ​ത്. എ​നി​ക്ക് മ​ഞ്ജു വാ​ര്യ​രെ കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​ഡി​യോ​യി​ൽ തേ​ജ​സി​ന്‍റെ ക​ര​ച്ചി​ൽ മു​ഴു​വ​നും.

അ​ന്ന് ക​ര​ഞ്ഞെ​ങ്കി​ലും ഇ​ന്ന് കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ തേ​ജ​സ്. കു​രു​ന്നി​ന്‍റെ സ്നേ​ഹ​ത്തി​നു മു​ന്നി​ൽ സ്വ​ത​സി​ദ്ധ​മാ​യ ചി​രി ആ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി. ഒ​പ്പം നി​ർ​ത്തി ഒ​രു ഫോ​ട്ടോ എ​ടു​ക്കാ​നും മ​റ​ന്നി​ല്ല മ​ഞ്ജു. ആ​റു വ​യ​സാ​ണ് ഇ​പ്പോ​ൾ തേ​ജ​സി​ന്.

ഫു​ള്‍ ഓ​ണ്‍​സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന വെ​ള്ള​രി​ക്കാ​പ​ട്ട​ണ​ത്തി​ന്‍റെ സം​വി​ധാ​നം മ​ഹേ​ഷ് വെ​ട്ടി​യാ​റാ​ണ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ശ​ര​ത്കൃ​ഷ്ണ​യും സം​വി​ധാ​യ​ക​നും ചേ​ര്‍​ന്നാ​ണ് ര​ച​ന. അ​ല​ക്സ് ജെ.​പു​ളി​ക്ക​ല്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. മാ​വേ​ലി​ക്ക​ര​യും വെ​ണ്മ​ണി​യു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.

മ​ഞ്ജു​വാ​ര്യ​ര്‍​ക്കും സൗ​ബി​നും പു​റ​മേ സ​ലിം​കു​മാ​ര്‍, സു​രേ​ഷ്‌​കൃ​ഷ്ണ, കൃ​ഷ്ണ​ശ​ങ്ക​ര്‍, ശ​ബ​രീ​ഷ് വ​ര്‍​മ, ഇ​ട​വേ​ള ബാ​ബു, അ​ഭി​രാ​മി ഭാ​ര്‍​ഗ​വ​ന്‍, കോ​ട്ട​യം ര​മേ​ശ്, വീ​ണ​നാ​യ​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

എ​ഡി​റ്റിംഗ് അ​പ്പു​ഭ​ട്ട​തി​രി​യും അ​ര്‍​ജു ബെ​ന്നും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കു​ന്നു. മ​ധു​വാ​സു​ദേ​വ​നും വി​നാ​യ​ക് ശ​ശി​കു​മാ​റു​മാ​ണ് ഗാ​ന​ര​ച​യി​താ​ക്ക​ള്‍.