കത്രീന കെയ്ഫ്- വിക്കി കൗശൽ വിവാഹാഘോഷങ്ങൾക്ക് രാജസ്ഥാനിൽ ചൊവ്വാഴ്ച തുടക്കമായിരുന്നു. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് താരവിവാഹം നടക്കുക. ഡിസംബര്‍ 9ന് ആണ് വിവാഹം.
താര വിവാഹത്തിന്റെ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 80 കോടി രൂപയാണ് വിവാഹ വീഡിയോക്കായി ആമസോണ്‍ പ്രൈം മുടക്കുന്നത്. 2019ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.
വിവാഹ ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു പോവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീർത്തും സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കത്രീന - വിക്കി വിവാഹം ഒടിടിക്ക്; ആമസോൺ മുടക്കിയത് 80 കോടി രൂപ
08:05 PM Dec 08, 2021 | Deepika.com