കാ​സ​ർ​ഗോ​ട്ടെ സം​ഭ​വ​ക​ഥ​യു​മാ​യി ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ പാ​ർ​ട്ണേ​ഴ്സ്

03:36 PM Dec 06, 2021 | Deepika.com

ധ്യാ​ൻ ശീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന പാ​ർ​ട്ണേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ പ​ത്തി​ന് കാ​സ​ർ​ഗോ​ട്ട് ആ​രം​ഭി​ക്കു​ന്നു. ഇ​ര, മ​മ്മൂ​ട്ടി- വൈ​ശാ​ഖ് ടീ​മി​ന്‍റെ ന്യൂ​യോ​ർ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് നി​ര​ക്ക​ഥ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ന​വീ​ൻ ജോ​സ് ആ​ണ് ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കാ​സ​ർ​ഗോ​ട്ട് ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

ധ്യാ​നി​നു പു​റ​മേ സ​ഞ്ജു ശി​വ​റാം, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹ​രീ​ഷ് പേ​ര​ടി, അ​നി​ഷ്ഗോ​പാ​ൽ, നീ​ര​ജ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ര​ണ്ടു നാ​യി​ക​മാ​രി​ൽ ഒ​രാ​ൾ സ​ത്‌​ന ടൈ​റ്റ​സാ​ണ്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് പ്ര​കാ​ശ് അ​ല​ക്സ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഫൈ​സ​ൽ അ​ലി ഛായാ​ഗ്രാ​ഹ​ണ​വും സു​നി​ൽ എ​സ്. പി​ള്ള ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. കൊ​ല്ല​പ്പ​ള്ളി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദി​നേ​ശ് കൊ​ല്ല​പ്പ​ള്ളി​യാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.