അമിത് ചക്കാലയ്ക്കലിനെ നായകനാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അസ്ത്ര. വയനാടിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം. വിനു കെ. മോഹൻ, ജിജുരാജ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്.
ജയരാജ്, അമൽ നീരദ്, രമേഷ് പിഷാരടി, സഖരിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന ആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് അസ്ത്ര.
ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, മേഘനാഥൻ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, നീനാ കുറുപ്പ്, സോനാ ഹൈഡൻ എന്നിവരും പുതുമുഖങ്ങളായ ജിജുരാജ്, ദുഷ്യന്ത് ജയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിതാര ഈണം പകരുന്നു. മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ ചിത്രസംയോജനവും നിർവഹിക്കുന്നു.
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ അവസാനവാരത്തിൽ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കുന്നു.
വയനാടിന്റെ പശ്ചാത്തലത്തിൽ അന്വേഷണകഥയുമായി അസ്ത്ര
03:19 PM Dec 06, 2021 | Deepika.com