വിജയ് സേതുപതി നായകനായി എത്തുന്ന സിന്ധുബാദിന്റെ ട്രെയിലറെത്തി. എസ്.യു.അരുണ്‍ കുമാറാണ് സിനിമയുടെ സംവിധായകൻ. ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.
ജൂൺ 21ന് ചിത്രം തീയറ്ററുകളിലെത്തും. വിജയ് സേതുപതിയുടെ മകൻ സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. ലിങ്ക, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
വൻസൻ മൂവീസ്, കെ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എസ്.എൻ. രാരരാജനും ഷാൻ സുദർശൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
ത്രില്ലടിപ്പിക്കാൻ മക്കൾ സെൽവൻ; സിദ്ധുബാദിന്റെ ട്രെയിലർ എത്തി
09:57 AM Jun 18, 2019 | Deepika.com