പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നിണം. ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് വിഷ്ണുരാഗാണ്.
സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നതു കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ്, ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ.
വിപിന്ദ് വി രാജ് ഛായാഗ്രഹണവും വിപിൻ മണ്ണൂർ ചിത്രസംയോജനവും നിർവഹിക്കുന്നു. സുമേഷ് മുട്ടറയുടെ വരികൾക്ക് സുധേന്ദുരാജ്, സിജു ഹസ്രത്ത് എന്നിവർ ഈണംപകരുന്നു. മൂവി ടുഡേ ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
പുതുമുഖങ്ങളെ അണിനിരത്തി നിണം എത്തുന്നു
06:28 PM Dec 05, 2021 | Deepika.com