ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയ്ക്കു ശേഷം വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനു സിത്താരയാണ് സിനിമയിലെ നായിക. നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, ശാന്തി കൃഷ്ണ, ആശാ ശരത്, ഷീലു ഏബ്രഹാം എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആരോമ മോഹനാണ് സിനിമ നിർമിക്കുന്നത്.
ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ കാണാം
12:04 PM Jun 16, 2019 | Deepika.com