ജയറാം, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാർക്കോണി മത്തായിയുടെ ടീസർ പുറത്തുവിട്ടു.
ഛായാഗ്രാഹകനായ സനിൽ കളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണിത്. ആത്മീയയാണ് നായിക. അജു വർഗീസ്, സിദ്ധാർഥ് ശിവ, സുധീർ കരമന, ജോയി മാത്യു, റീന ബഷീർ, മല്ലിക സുകുമാരൻ, അനാർക്കലി മരയ്ക്കാർ, ഇടവേള ബാബു, നരേൻ, ലക്ഷ്മി പ്രിയ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സത്യം ഓഡിയോസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
മാർക്കോണി മത്തായിയുടെ ടീസർ എത്തി
11:53 AM Jun 16, 2019 | Deepika.com