തൃശൂര്‍: സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു നേരെ സംഘപരിവാറില്‍ നിന്നുള്ള വധഭീഷണിയില്‍ പ്രതിഷേധിച്ചും സുനില്‍ പി. ഇളയിടത്തിനും ബിന്ദു തങ്കം കല്യാണിക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും തൃശൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റാലി നടത്തി. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുനിന്നും തുടങ്ങിയ റാലി തെക്കേഗോപുരനടയ്ക്കു മുമ്പില്‍ സമാപിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.എന്‍. വിനയകുമാര്‍, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശന്, ലില്ലി പാലോക്കാരന്‍, കെ.വി. ആന്റണി, സ്വര്‍ണലത തുടങ്ങിയവര്‍ സംസാരിച്ചു. ടി. നരേന്ദ്രന്, പി.എസ്. ഇക്ബാല്‍, വി.ജി. ഗോപാലകൃഷ്ണന്, കെ.എല്‍. ഗണേഷ്, കെ.എല്‍. ജോസ്, ഇ.ഡി. ഡേവിസ്, പ്രഫ. എം. ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.