+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ പൊളിക്കാതിരുന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു

തൃ​ശൂ​ർ: പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ സി​വി​ൽ ലൈൻ​സ് മോ​ഡ​ൽ റോ​ഡ് വ​ന്നുചേ​രു​ന്ന ഭാ​ഗ​ത്തെ പൊ​ളി​ക്കാ​തി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു. ബ​ല​ക്ഷ​യ​മു​ണ്ടാ​യി​രു​ന്ന ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലെ കടകൾ പ​
പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ പൊളിക്കാതിരുന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു
തൃ​ശൂ​ർ: പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ സി​വി​ൽ ലൈൻ​സ് മോ​ഡ​ൽ റോ​ഡ് വ​ന്നുചേ​രു​ന്ന ഭാ​ഗ​ത്തെ പൊ​ളി​ക്കാ​തി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു. ബ​ല​ക്ഷ​യ​മു​ണ്ടാ​യി​രു​ന്ന ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലെ കടകൾ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി. സി​വി​ൽ ലൈൻ​സ് റോ​ഡി​ന്‍റെ വ​ട​ക്കുവ​ശ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു പൂ​ങ്കു​ന്നം ഭാ​ഗ​ത്തേ​ക്കു തി​രി​യാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. 16 ക​ട​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വ​രെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ​തി​നാ​ൽ കെ​ട്ടി​ടം പൊ​ളി​ക്ക​ലി​നോ​ടു വ്യാ​പാ​രി​ക​ൾ സ​ഹ​ക​രി​ച്ചു.

വാ​ക്കു​പാ​ലി​ച്ച കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ടി​ഞ്ഞാ​റേ​കോ​ട്ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. ടോ​ണി പ​റ​ഞ്ഞു.