![ഓഫീസ് ഉദ്ഘാടനം നാളെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പഴയന്നൂർ: എസ്എൻഡിപി യോഗം പഴയന്നൂർ പുത്തിരിത്തറ ശാഖാ ഓഫീസ് നാളെ വൈകിട്ട് മൂന്നിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ആർ. രാജൻ അധ്യക്ഷത വഹിക്കും. പീച്ചി യൂണിയൻ ചെയർമാൻ കെ.എസ്. സുബിൻ മുഖ്യാതിഥിയായിരിക്കും.
പി.കെ. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും. ശാഖാ ഓഫീസിന് സൗജന്യമായി സ്ഥലം നല്കിയ സരസിൽ സുരേഷ് ബാബുവിനെ ആദരിക്കുമെന്ന് ഭാരവാഹികളായ പി.ആർ. രാജൻ, പി.കെ. സുരേന്ദ്രൻ, സുരേഷ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.