![അപലപിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കുറ്റിക്കാട്: കത്തോലിക്ക വിശ്വാസികളുടെ പവിത്രമായ കൂദാശകളിൽ ഒന്നായ കുന്പസാരത്തെക്കുറിച്ചും സമർപ്പിത ജീവിതത്തേയും പൗരോഹിത്യത്തേയും അവഹേളിച്ചുകൊണ്ടും വിജ്ഞാന കൈരളിയിൽ എഴുതിയ മുഖപ്രസംഗത്തെ കുറ്റിക്കാട് ഫൊറോന കുടുംബസമ്മേളന കേന്ദ്രസമിതി അപലപിക്കുകയും ഇത്തരം പരാമർശങ്ങൾ ക്രൈസ്തവ സമൂഹത്തെ താറടിച്ചുകാണിക്കാനും മതസ്പർധ വളർത്താനും ഇടവരുത്തുമെന്ന് യോഗം വിലയിരുത്തി. ഫൊറോനവികാരി ഫാ. പോൾ എ. അന്പൂക്കൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പൗലോസ് കുറ്റിപ്പുഴ, അഗസ്റ്റിൻ കരിപ്പായി, പൗലോസ് പോട്ടക്കാരൻ, ജോസ് പാറയ്ക്ക എന്നിവർ പ്രസംഗിച്ചു.