![ഹെൽത്ത് കെയർ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മാള: വൈന്തലയിലുള്ള കാർമൽ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് കെഎസ്ബി മിൽ കണ്ട്രോൾസ് ലിമിറ്റഡ് മേലഡൂരിന്റെ സിഎസ്ആർ പദ്ധതിയിലൂടെ നൽകിയ ഹെൽത്ത് കെയർ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. സമ്മേളനത്തിൽ കാർമ്മൽ പാലിയേറ്റീവ് കെയർ ഡയറക്ടർ സിസ്റ്റർ ഡോ. റോസ്മേരി അധ്യക്ഷത വഹിച്ചു.
കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് ഉദ്ഘാടനവും കെഎസ്ബി മിൽ കണ്ട്രോൾസ് ലിമിറ്റഡിന്റെ എച്ച്.ആർ.മാനേജർ കെ.എ.രാജേഷ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് എൻ.എസ്.ബിജു എന്നിവർ ഹെൽത്ത് കെയർ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. വൈന്തല സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ആന്േറാ പാറേക്കാടൻ, കാടുകുറ്റി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി ഡേവീസ് എന്നിവർ ആശംസകളർപ്പിച്ചു.