![ഗജരാജൻ കേശവൻ അനുസ്മരണം നാളെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഗുരുവായൂർ: ഗജരാജൻ കേശവൻ അനുസ്മരണവും ചെന്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി പഞ്ചരത്ന കീർത്തനാലാപനവും ദശമി ദിവസമായ നാളെ നടക്കും. രാവിലെ ഒന്പതു മുതൽ 10വരെയാണ് പഞ്ചരത്ന കീർത്തനാലാപനം.
ഗജരാജൻ കേശവൻ അനുസ്മരണത്തിന്റെ ഭാഗമായി തിരുവെങ്കിടം ക്ഷേത്ര സന്നിധിയിൽനിന്ന് ഗജരാജൻ കേശവന്റെ ഛായാചിത്രം വഹിച്ചുകൊണ്ട ുള്ള ഘോഷയാത്ര രാവിലെ ഒന്പതിന് ആരംഭിക്കും. ഗുരുവായൂർ ദേവസ്വത്തിലെ ആനകൾ അണിനിരക്കുന്ന ഘോഷയാത്ര ഗുരുവായൂർ ക്ഷേത്ര കിഴക്കേ ഗോപുരത്തിലെത്തി ഗുരുവായൂരപ്പനെ വണങ്ങി കുള പ്രദക്ഷിണം ചെയ്യും.
തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെ കേശവന്റെ പ്രതിമക്ക് മുന്പിലെത്തി പുഷ്പചക്രം സമർപ്പിക്കും. അതിനുശേഷം ആനയൂട്ടും ഉണ്ടാവും. ഗജഘോ ഷയാത്രക്ക് മുന്നോടിയായി തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഗജപൂജയും ആനയൂട്ടും നടത്തും.