![ലോട്ടറിക്കടയില്‍ മോഷണം, 50,000 രൂപ നഷ്ടമായി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൃശൂർ: ചെട്ടിയങ്ങാടിക്കു സമീപം പോസ്റ്റ് ഓഫീസ് റോഡിലെ പ്രതീക്ഷ ലോട്ടറിക്കടയിൽ മോഷണം. അന്‍പതിനായിരം രൂപ നഷ്ടമായി. പൂട്ടു രണ്ടും അറുത്തു മാറ്റി ഷട്ടർ തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അറുത്തു മാറ്റിയ പൂട്ടുകളും കാണാനുണ്ടായിരുന്നില്ല. അടുത്തുള്ള ഒരു ലോട്ടറിക്കടയിലും എൽഇഡി കടയിലും മോഷണശ്രമം നടത്തിയതായും സൂചനയുണ്ട്. സിസിടിവി കാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞതായും പറയുന്നു. ഈസ്റ്റ് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. കാമറയിൽ പതിഞ്ഞയാളെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.