![ഒരു വർഷത്തിനകം പാലാരിവട്ടത്ത് വൈദ്യുതി ഭവൻ: പി.ടി തോമസ്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: ഒരു വർഷത്തിനുള്ളിൽ പാലാരിവട്ടത്ത് കെഎസ്ഇബിയുടെ വൈദ്യുതി ഭവൻ നിർ മാണം പൂർത്തിയാകുമെന്നും ഇതി നായി മൂന്നു കോടിരൂപ അനുവദിച്ചെന്നും പി.ടി. തോമസ് എംഎൽഎ പത്രക്കുറിപ്പിൽ അറിയിച്ചു.
പാലാരിവട്ടം ഉൾപ്പെടെ രണ്ടു സെക്ഷൻ ഓഫീസുകളും കോണ്‍ഫറൻസ് ഹാളും ചീഫ് എൻജിനീയർ ഡിസ്ട്രിബ്യൂഷൻ സെൻട്രൽ ഓഫീസും ഉൾപ്പെടുന്നതാണ് നിർദിഷ്ട വൈദ്യുതി ഭവൻ. കലൂർ ഇലക്ട്രിക്കൽ സെക്ഷനും സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടികളും പൂർത്തിയായി വരുന്നു. കലൂർ സബ്സ്റ്റേഷൻ സ്ഥലത്താണ് പുതിയ കെട്ടിടം വിഭാവനം ചെയ്യുന്നത്. മണ്ഡലത്തിലെ കഐസ്ഇബിയുടെ സ്വന്തം സ്ഥലം മുഴുവൻ പോക്കുവരവ് നടത്തി കരം അടച്ച് തീർത്ത് ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിയോജകമണ്ഡലത്തിലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗത്തിൽ എംഎൽഎ നിർദേശം നല്കി.
കലൂർ സബ്സ്റ്റേഷനിൽനിന്നു തുതിയൂർ വരെ 220 കെവി ഭൂഗർഭ കേബിൾ ഇടുന്ന പ്രവർത്തികളും യോഗം ചർച്ചചെയ്തു. കലൂർ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത് കളമശ്ശേരി സബ് സ്റ്റേഷനിൽനിന്നു രണ്ട് 110 കെവി ഫീഡറുകളിൽ വഴിയാണ്.
നിലവിൽ ഈ ഫീഡറുകളിൽ നിന്നാണ് ഇടപ്പള്ളി സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. ലൈനുകൾ പരമാവധി ശേഷിയിൽ എത്തിയതുകൊണ്ട് അറ്റകുറ്റപ്പണി നടത്തുന്പോൾ എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലും ചേരാനല്ലൂർ പഞ്ചായത്ത്, കളമശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. കലൂർ, എറണാകുളം നോർത്ത് ഇടപ്പള്ളി സബ് സ്റ്റേഷനുകളിൽ ലോഡ്ഷെഡിംഗ് വേണ്ടി വരും. ഈ രണ്ടു ഫീഡറുകളിൽ ഒന്നിൽപോലും തടസമുണ്ടായാൽ കൊച്ചി മെട്രോ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടസപ്പെടാനിടയാകും.