+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ബൈ​ക്ക് റാ​ലി ന​ട​ത്തി

കൊ​ച്ചി: ക​ട​വ​ന്ത്ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക കെ​എ​ല്‍​സി​എ, കെ​സി​വൈ​എം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​മാ​യി ചേ​ര്‍​ന്ന് ല​ഹ​രി വി​രു​ദ്ധ ദി
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ബൈ​ക്ക് റാ​ലി ന​ട​ത്തി
കൊ​ച്ചി: ക​ട​വ​ന്ത്ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക കെ​എ​ല്‍​സി​എ, കെ​സി​വൈ​എം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​മാ​യി ചേ​ര്‍​ന്ന് ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത റാ​ലി എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സു​ധീ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

കെ​എ​ല്‍​സി​എ അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യ് പാ​ള​യ​ത്തി​ല്‍, ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സു​ജ ലോ​ന​പ്പ​ന്‍, വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ഡി​ക്കൂ​ഞ്ഞ, പി.​എ​ക്‌​സ്.​ആ​ന്‍റ​ണി, ആ​ന്‍റ​ണി ജെ​സ്ലി​ന്‍, ടോ​ണി ഡി​ക്കോ​ത്ത്, ജോ​ളി കോ​ച്ചേ​രി, ത​ങ്ക​ച്ച​ന്‍ നി​ക​ര്‍​ത്തു​തി​ട്ട​യി​ല്‍, നെ​ല്‍​വി​ന്‍ ടി.​വ​ക്ക​ച്ച​ന്‍ തി​രു​നി​ല​ത്ത്, ആ​ഷി​ന്‍ ജോ​ര്‍​ജ് തൈ​ത്ത​റ, സെ​ലി​ന്‍ തി​രു​നി​ല​ത്ത്, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​സി​ബി​സി പ്രി​സ​ണ്‍ മി​നി​സ്റ്റ്രി സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ര്‍​ട്ടി​ന്‍ ത​ട്ടി​ല്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ജ​യ​രാ​ജ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.