+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യി​രം വീ​ട് പ​ദ്ധ​തി: താ​ക്കോ​ൽ​ദാ​നം 19ന്

കൊ​ച്ചി: കെ​പി​സി​സി ആ​യി​രം വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണ​മാ​ലി ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പീ​റ്റ​ർ വാ​ഴ​ക്കൂ​ട്ട​ത്തി​ലി​നു നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക
ആ​യി​രം വീ​ട് പ​ദ്ധ​തി:  താ​ക്കോ​ൽ​ദാ​നം 19ന്
കൊ​ച്ചി: കെ​പി​സി​സി ആ​യി​രം വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണ​മാ​ലി ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പീ​റ്റ​ർ വാ​ഴ​ക്കൂ​ട്ട​ത്തി​ലി​നു നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം 19ന് ​ന​ട​ക്കും. കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം നടത്തുന്ന പീ​റ്റ​റി​ന്‍റെ ഒ​റ്റ​മു​റി വീ​ട് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ഭാ​ര്യ വി​ൻ​സി​യും മ​ക്ക​ളാ​യ നി​വി​നും നി​വ്യ​യും കാ​ഴ്ച​യെ ബാ​ധി​ക്കു​ന്ന അ​പൂ​ർ​വ ജ​നി​ത​കരോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
.
കെ​പി​സി​സി 1000 വീ​ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ്(​എ​ഐ​പി​സി) ജി​ല്ലാ ക​മ്മി​റ്റി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ(​ഡ​ബ്ല്യു​എം​സി) തി​രു​ക്കൊ​ച്ചി പ്രോ​വി​ൻ​സും സം​യു​ക്ത​മാ​യാ​ണു വീ​ട് നി​ർ​മി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​പി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ഡ​ബ്ല്യു​എം​സി പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​നു​മാ​യ ഹെ​ൻ​റി ഓ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കെ.​വി. തോ​മ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.