പള്ളുരുത്തി: കൊച്ചി രൂപത കുടുംബ യൂണിറ്റ് ശുശ്രൂഷാസമിതി ഭാരവാഹികളുടെ സംഗമം ഞായറാഴ്ച ഇടക്കൊച്ചി അക്വിനാസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ബിഷപ് ഡോ. ജോസഫ് കരിയിൽ സംഗമം ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എംപി, കെ.ജെ. മാക്സി എംഎൽഎ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള കൺവീനർ, സെക്രട്ടറി, ഖജാൻജി, ആനിമേറ്റേഴ്സ് എന്നിവരാണ് സംഗമത്തിൽ പങ്കെടുക്കുക.
അല്മായ പ്രാതിനിധ്യം ഉറപ്പാക്കുക, ശുശ്രൂഷ സംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെആർഎൽസിസി യുടെ നിർദ്ദേശത്തോടെ സംഗമം നടത്തുന്നതെന്ന് രൂപത കൺവീനർ ബെന്നി തൈവീട്ടിൽ അറിയിച്ചു.
അല്മായ പ്രാതിനിധ്യം ഉറപ്പാക്കുക, ശുശ്രൂഷ സംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെആർഎൽസിസി യുടെ നിർദ്ദേശത്തോടെ സംഗമം നടത്തുന്നതെന്ന് രൂപത കൺവീനർ ബെന്നി തൈവീട്ടിൽ അറിയിച്ചു.