![വ്യാപാരികൾക്ക് ദുരിതാശ്വാസ നിധി വിതരണം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പറവൂർ: പ്രളയ ദുരിതബാധിതരായ വ്യാപാരികൾക്ക് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷനും താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയും ചേർന്ന് സമാഹരിച്ച ദുരിതാശ്വാസ നിധി കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം വിതരണം ചെയ്തു. വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ കെ.ടി. ജോണി അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് പറവൂർ മേഖല പ്രസിഡന്റ് കെ.ബി. മോഹനൻ, ജില്ലാ സെക്രട്ടറിമാരായ ടി.ബി. നാസർ, ബാബു കുരുത്തോല, ജി. വിജയൻ, പി.ബി. പ്രമോദ്, എൻ.എസ്. ശ്രീനിവാസ് എന്നിവർ സംസാരിച്ചു. 7.7 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
കെവിവിഇഎസ് പറവൂർ മേഖല പ്രസിഡന്റ് കെ.ബി. മോഹനൻ, ജില്ലാ സെക്രട്ടറിമാരായ ടി.ബി. നാസർ, ബാബു കുരുത്തോല, ജി. വിജയൻ, പി.ബി. പ്രമോദ്, എൻ.എസ്. ശ്രീനിവാസ് എന്നിവർ സംസാരിച്ചു. 7.7 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.