![മരങ്ങൾ വീണു ഗതാഗതം നിലച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കിഴക്കമ്പലം: ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയിലും കാറ്റിലും കിഴക്കമ്പലം, പള്ളിക്കര മേഖലയിൽ മരങ്ങൾ വീണു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പള്ളിക്കര-കാക്കനാട് റോഡിൽ പള്ളിക്കരയ്ക്ക് സമീപം മരം വീണു മണിക്കൂറുകളോളമാണു വാഹന യോട്ടം നിലച്ചത്. നാട്ടുകാരും യാത്രക്കാരും ചേർന്നു മരം വെട്ടിമാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.
പാടത്തിക്കര-കരിമുകൾ റോഡിൽ മൂലേകുഴി കയറ്റത്ത് വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. അതുവഴി കടന്നുവന്ന തടിലോറിയിലുണ്ടായിരുന്നവർ അവരുടെ ആയുധങ്ങൾ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. പള്ളിക്കര താമരക്കുഴി കനാൽ ബണ്ട് റോഡിലും മരം വീണു ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിൽ അമ്പുനാട് റോഡിലേക്ക് മരം മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കിഴക്കമ്പലം ഊരക്കാട് ഐയരം കുഴിമലയിൽ മരം വീണു മുല്ലനുമോളം വേലായുധന്റെ വീട് പൂർണമായും തകർന്നു.