![ഇപിഎഫ് പെൻഷൻകാർക്കായി ക്യാന്പ് സംഘടിപ്പിക്കുന്നു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആലുവ: ഇപിഎഫ് പെൻഷൻകാർക്ക് ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ക്യാമ്പ് സംഘടിപ്പിക്കും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന്റെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആക്ഷയകേന്ദ്രങ്ങളും ബാങ്കുകളും കൂടാതെ ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് ചേർക്കാൻ പെൻഷൻ സംഘടനകൾക്കും കൊച്ചി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് റീജണൽ കമ്മീഷണർ അംഗീകാരം കൊടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഓൾ ഇന്ത്യാ ഇപിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ ആലുവയിൽ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 19, 20 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ആലുവ പുളിഞ്ചോടിന് സമീപം കമ്മത്ത് ലൈനിലുള്ള ശ്രീകൃഷ്ണ എൻഎസ്എസ് കരയോഗ മന്ദിരത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക.
ആലുവ നഗരസഭ, ചെങ്ങമനാട്, എടത്തല, കീഴ്മാട്, മുപ്പത്തടം, ആലങ്ങാട്, കരുമാലൂർ പഞ്ചാത്തുകളിലെയും ഇപിഎഫ് പെൻഷൻകാർ ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സർപ്പിക്കാൻ ബാങ്ക് പാസ്ബുക്ക്, പെൻഷൻ ഓർഡർ, ആധാർകാർഡ് എന്നിവയുടെ കോപ്പിയും മൊബൈൽ ഫോണുമായി ക്യാമ്പിൽ എത്തിച്ചേരണം. കിടപ്പു രോഗികളായ പെൻഷൻകാർക്ക് മാത്രം വീട്ടിൽ ചെന്ന് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരം ഒരുക്കുന്നതാണ്. ഈ സേവനം ആവശ്യമുള്ളവർ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി.ജി. തമ്പി അറിയിച്ചു. ഫോൺ: 94460 46719.