![പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം; നിര്‍മാണോദ്ഘാടനം നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള മൂക്കന്നൂര്ഗ്രാമപഞ്ചായത്തിലെ പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണ പദ്ധതി നിര്‍മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ നിര്‍വഹിച്ചു.
പദ്ധതി പ്രദേശത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വത്സ സേവ്യര്‍, ബിജു പാലാട്ടി, ടി.എം. വര്‍ഗീസ്, ബീന ജോണ്സണ്, ഗ്രേസി റാഫേല്‍, കെ.പി. അയ്യപ്പന്, കെ.വി. ബിബീഷ്, ലീലാമ്മ പോള്‍, എല്‍സി വര്‍ഗീസ്, വി.സി. കുമാരന്, എ.സി. പൗലോസ്, എം.പി. ഔസേപ്പ്, സ്വപ്ന ജോയി, ഡെയ്സി ഉറുമീസ്, പോള്‍ പി. ജോസഫ്, ഉഷ ആന്റണി, പി.ടി. വര്‍ഗീസ്, പി.ഒ. പൗലോസ്, പി.വി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
നിലവിലുള്ള പറമ്പയം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 40 വര്‍ഷത്തെ പഴക്കമുണ്ട്. പഴക്കംമൂലം കുളത്തിന്റെ കെട്ടുകള്‍ ഇടിഞ്ഞ് നിരങ്ങിപ്പോയ നിലയിലാണ്. പൈപ്പുകള്‍പൊട്ടി വെള്ളം പാഴായിപ്പോകുന്നു. പമ്പ് സെറ്റ് പ്രവര്‍ത്തനക്ഷമമല്ലാതായി. കുളംകെട്ടി സംരക്ഷിക്കുന്നതിനും പമ്പ് സെറ്റും പൈപ്പുകളും മാറ്റിസ്ഥാപിച്ചു നിലവിലുള്ള സൗകര്യം പൂര്‍ണമായും നവീകരിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി അനുവദിച്ചിട്ടുള്ളത്.
മൂക്കന്നൂര്‍ പഞ്ചായത്ത് ഒന്ന്, 14 വാര്‍ഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതി ഉപകരിക്കുമെന്ന് ബ്ലോക്ക് ഡിവിഷന് അംഗം ടി.എം. വര്‍ഗീസ് അറിയിച്ചു.