![ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആലുവ: ആലുവ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
വിവിധ വിദ്യാലയങ്ങളിലെ 59 വിദ്യാർഥികൾക്കാണ് ആലുവ ബിആർസി ഹാളിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ വിതരണം ചെയ്തത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് വിതരണോദ്ഘാടനം നിർവഹിച്ചു.
കടുങ്ങല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ വി.എം. സാജിത അധ്യക്ഷയായി. ആലുവ ബിആർസി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ. ബിന്ദു പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് ക്ഷേമകാര്യ സമിതിയധ്യക്ഷ ഭദ്രാദേവി, വാർഡംഗം ടി.കെ. ജയൻ, എസ്എസ്എ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ്, തെരേസ് ജേക്കബ്, ട്രെയ്നർമാരായ ഒ.പി. സോജൻ, കെ.എൻ. സുനിൽകുമാർ, കോ-ഓർഡിനേറ്റർ പി. സുപ്രഭ എന്നിവർ പ്രസംഗിച്ചു.
ദേശീയ ആയുർവേദദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ സമ്മാനം നേടിയ ഗവ. ഏലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും ഭിന്നശേഷിക്കാരിയുമായ ലക്ഷ്മി അനിൽകുമാറിനെയും മാതാവ് ഷൈനയേയും ചടങ്ങിൽ ആദരിച്ചു.