![ശ്രീമൂലനഗരം രാജഗിരി പള്ളിയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ശ്രീമൂലനഗരം: ശ്രീമൂലനഗരം രാജഗിരി പള്ളിയിൽ ക്രിസ്തുരാജന്റെ തിരുനാൾ 23, 24, 25 തീയതികളിൽ ആഘോഷിക്കും. 23ന് രാവിലെ ആറിന് ജപമാല, ദിവ്യബലി, ഒന്പതിന് അടുപ്പ് വെഞ്ചിരിപ്പ്, നേർച്ച ഉണ്ണിയപ്പം ചുടൽ, വൈകുന്നേരം 5.45 ന് കാഞ്ഞൂർ ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കണിയാന്പറന്പിൽ തിരുനാളിനു കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന.
24 ന് രാവിലെ ആറിന് ജപമാല, 6.30 ന് വിശുദ്ധ കുർബാന, നൊവേന, രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, നേർച്ച വെഞ്ചിരിപ്പ്, വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം. 25ന് രാവിലെ 6.45 ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ. ജോയി പ്ലാക്കൽ, പ്രസംഗം-ഫാ. തോമസ് പെരേപ്പാടൻ, പ്രദക്ഷിണം എന്നിവയുണ്ടാകും.