![ചലഞ്ചർ ട്രോഫി: ഐ.വി. ദൃശ്യ ടീമിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൽപ്പറ്റ: ചലഞ്ചർ ട്രോഫി(അണ്ടർ-19) ദേശീയ വനിതാ ക്രിക്കറ്റിനുള്ള ഗ്രീൻ ടീമിൽ ഇടം നേടിയ ഐ.വി. ദൃശ്യക്കു കൊളവയലിൽ കോണ്ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബൂത്ത് പ്രസിഡന്റ് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എൻ.ഡി. അപ്പച്ചൻ ഉപഹാരസമർപ്പണം നടത്തി. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, കോണ്ഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ, മുട്ടിൽ പഞ്ചായത്തംഗം ചന്ദ്രിക കൃഷ്ണൻ, കെ. പദ്മനാഭൻ, ഉമ്മർ പൂപ്പറ്റ, ഇ. പുഷ്പദന്തകുമാർ, ചന്ദ്രൻ ജയമന്ദിരം, കെ. അച്യുതൻ, ജയരാജ് എന്നിവർ പ്രസംഗിച്ചു.
കൊളവയൽ ഇരൂർമൽ വാസുദേവൻ-ഷീജ ദന്പതികളുടെ മകളായ ദൃശ്യ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ്.
കൊളവയൽ ഇരൂർമൽ വാസുദേവൻ-ഷീജ ദന്പതികളുടെ മകളായ ദൃശ്യ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ്.