+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വൈ​ത്തി​രി: നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി പൊ​ഴു​ത​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ജീ​നോം സേ​വ്യ​ർ പു​ര​സ്കാ​രം ജേ​താ​വ് സ​ലിം എം. ​പി​ച്ച​ൻ, സാ​മൂ​ഹി​ക രം​
വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
വൈ​ത്തി​രി: നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി പൊ​ഴു​ത​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ജീ​നോം സേ​വ്യ​ർ പു​ര​സ്കാ​രം ജേ​താ​വ് സ​ലിം എം. ​പി​ച്ച​ൻ, സാ​മൂ​ഹി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച അ​യ്യൂ​ബ് ആ​ബി, വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം എ​ൻ.​സി പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ഹി​ന ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട.​ഡി​എ​ഫ്ഒ എം. ​മു​ര​ളി മു​ഖ്യാ​തി​ഥി​യാ​യി.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​നീ​ർ ഗു​പ്ത, അ​ഡ്വ.​കി​ഷ​ൻ​ലാ​ൽ, ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ശ്രീ​രാ​ഗ്, സെ​ക്ര​ട്ട​റി കെ. ​ഫാ​ത്തി​മ, സ​തീ​ഷ് നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.