![കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മാനന്തവാടി: കഞ്ചാവുമായി മാനന്തവാടിയിലും വെള്ളമുണ്ട കിണറ്റിങ്ങലും യുവാക്കൾ പോലീസ് പിടിയിലായി. ചെറുകാട്ടൂർ സ്വദേശി എൻ.ജെ. ജസ്ലറ്റാണ്(23)മാനന്തവാടിയിൽ 150 ഗ്രാം കഞ്ചാവുമായി കുടുങ്ങിയത്. അഡീഷണൽ എസ്ഐ കുഞ്ഞനും സംഘവുമാണ് ഇയാളെ അറസ്റ്റുചെയ്തത്. മക്കിയാട് സ്വദേശി കെ. ഷാരോണ്‍ ജോസഫിനെയാണ്(20) കിണറ്റിങ്ങലിൽ 130 ഗ്രാം കഞ്ചാവുമായി വെള്ളമുണ്ട എസ്ഐ പി. ജിതേഷും സംഘവും അറസ്റ്റുചെയ്തത്.