![മാംസ വിൽപ്പന കേന്ദ്രം പൊളിച്ചുനീക്കി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
സുൽത്താൻ ബത്തേരി: ബീനാച്ചി മന്ദംകൊല്ലിയിലെ അനധികൃത മാംസ വിൽപ്പനകേന്ദ്രം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. നടത്തിപ്പുകാർക്കു പിഴ ചുമത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. തുളസീധരൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. സുധീർ, ബി. മനോജ് എന്നിവർ നേതൃത്വം നൽകി.