![പരാതി പരിഹാര അദാലത്ത് നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കേണിച്ചിറ: വാകേരി ഗാന്ധിനഗർ മാരമല കോളനിയിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പരാതി പരിഹാര അദാലത്തും വാകേരി ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.
മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഇരുളം വില്ലേജ് ഓഫീസർ പാർവതി, ടിഇഒ ഷൈനി, ഡോ.നിഷ എന്നിവർ പ്രസംഗിച്ചു. കേണിച്ചിറ എസ്ഐമാരായ സി. ഷൈജു, കുഞ്ഞനന്തൻ, ഉൗരുമൂപ്പൻ മാരൻ തുടങ്ങിയവർ നേതൃത്വം നൽകി.