![നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൽപ്പറ്റ: മടക്കിമല ഹിദായത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നബിദിനാഘോഷം തുടങ്ങി. മഹല്ല് ഉപദേശക സമിതി ചെയർമാൻ കെ.സി. മൊയ്തീൻ ഹാജി പതാക ഉയർത്തി. മഹല്ല് ഖാസി മുഹമ്മദലി ദാരിമി, മഹല്ല് പ്രസിഡന്റ് മുഹമ്മദലി മാങ്കേറ്റിക്കര, ജനറൽ സെക്രട്ടറി പൈക്കാടൻ കബീർ, ട്രഷറർ എൻ.പി. കുഞ്ഞിമൊയ്തീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.