അന്പലമൂല: അന്തരിച്ച സിപിഎം നേതാവ് വി.ടി. രവീന്ദ്രന്റെ കുടുംബത്തിനായി പാർട്ടി സമാഹരിച്ച തുക സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ കൈമാറി. രവീന്ദ്രന്റെ ഭാര്യ കമല സഹായനിധി ഏറ്റുവാങ്ങി. വി.എ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് കെട്ടിടത്തിന്റെ കട്ടിലവയ്പ്പുകർമം സംസ്ഥാനകമ്മിറ്റി അംഗം രവീന്ദ്രൻ നിർവഹിച്ചു. സ്മാരക സ്തൂപം സംസ്ഥാന കമ്മിറ്റി അംഗം ബദ്രി ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാച്ഛാദനം സംസ്ഥാന കമ്മിറ്റിയംഗം ശ്രീനിവാസൻ നിർവഹിച്ചു. സി.കെ. ശശീന്ദ്രൻ എംഎൽഎ, എൻ. വാസു, വി.വി. ബേബി, അച്യുതൻ, എ. യോഹന്നാൻ, കെ. രാജൻ എന്നിവർ പ്രസംഗിച്ചു.