![ഡെന്റൽ - മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മാനന്തവാടി: മഹാത്മ റസിഡന്റ്സ് അസോസിയേഷന്റെയും വീരാജ്പേട്ട കൂർഗ് ഡന്റൽ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരസംഘം ഹാളിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു, മുഹമ്മദ് പടയൻ, ദേവദാസ് ആന്റണി എന്നിവർ പ്രസംഗിച്ചു.