![ഫാമിലി കിറ്റ് വിതരണം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
അന്പലവയൽ: ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്റെ സഹായത്തോടെ അന്പലവയൽ, മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് ആർഷഭാരത് നൽകുന്ന ഫാമിലികിറ്റ് വിതരണം അന്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. പി.എം. ദേവ്, പ്രോജക്ട് കോ ഓർഡിനേറ്റർ, മാത്യൂസ് അഗസ്റ്റിൻ, ഷാലി വിൽസൻ, കെ. അഫ്സത്ത്, അനിതാ മണികണ്ഠൻ, വത്സതങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.