![മതസൗഹാർദം തകർക്കാനുള്ള ബിജെപി നീക്കം ആസൂത്രിതമെന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൽപ്പറ്റ: സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ ആസൂത്രിതമാണെന്നു സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര. ജോയിന്റ് കൗണ്‍സിൽ സാംസ്കാരിക വേദി സംഘടിപ്പിച്ച സ്നേഹജ്വാല സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ മറച്ചുവയ്ക്കാനും പ്രളയാനന്തര കേരളത്തിൽ ഇടതുസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു വിജയൻ പറഞ്ഞു. സാംസ്കാരിക വേദി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പി.എൻ. മുരളീധരൻ, എം. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.