![പ്രമേഹദിനം ആചരിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
സുൽത്താൻ ബത്തേരി: വിനായക ഹോസ്പിറ്റലും നഴ്സിംഗ് കോളജും സ്കൂളും ലോക പ്രമേഹദിനത്തോടനുബന്ധിച്ച് റാലിയും പ്രമേഹനിർണയ ക്യാന്പും നടത്തി. ഹോസ്പിറ്റൽ ചെയർമാൻ ഡോ.ഡി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡോ.ഓമന മധുസൂദനൻ അധ്യക്ഷത വഹിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ.ലീലാമ്മ മാത്യൂസ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ടി.എ. ഡെസ്ലിൻ, ഇന്ത്യൻ പീടിയാട്രിക് അസോസിയേഷൻ അംഗം ഡോ. നിമ്മി എന്നിവർ പ്രസംഗിച്ചു.