+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സും പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സും മു​ന്നി​ൽ; കൗ​മാ​ര ക​ലാ​മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും

വ​ടു​വ​ൻ​ചാ​ൽ: താ​ള​മേ​ള​ല​യ​ങ്ങ​ൾ വി​ര​ഞ്ഞ കൗ​മാ​ര ക​ലാ​മേ​ള​യി​ൽ സ്റ്റേ​ജി​ന​ങ്ങ​ളി​ൽ ആ​ദ്യ​ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 46 പോ​യി​ന്‍റ് നേ​ടി ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് മു
ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സും പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സും മു​ന്നി​ൽ; കൗ​മാ​ര ക​ലാ​മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും
വ​ടു​വ​ൻ​ചാ​ൽ: താ​ള-​മേ​ള-​ല​യ​ങ്ങ​ൾ വി​ര​ഞ്ഞ കൗ​മാ​ര ക​ലാ​മേ​ള​യി​ൽ സ്റ്റേ​ജി​ന​ങ്ങ​ളി​ൽ ആ​ദ്യ​ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 46 പോ​യി​ന്‍റ് നേ​ടി ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് മു​ന്നി​ൽ. 43 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി എം​ജി​എം​എ​ച്ച്എ​സ്എ​സ് ആ​ണ് തൊ​ട്ടു​പി​ന്നി​ൽ. 34 പോ​യി​ന്‍റ് നേ​ടി​യ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം​സ്ഥാ​ന​ത്തും 28 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് നാ​ലാം​സ്ഥാ​ന​ത്തും 25 പോ​യി​ന്‍റ് വീ​തം നേ​ടി പൂ​താ​ടി എ​സ്എ​ൻ​എ​ച്ച്എ​സ്എ​സും ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സും അ​ഞ്ചാം​സ്ഥാ​ന​ത്തു​മാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 58 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് മു​ന്നി​ൽ. 55 പോ​യി​ന്‍റു​മാ​യി മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 53 പോ​യി​ന്‍റു​മാ​യി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. 41 പോ​യി​ന്‍റു​മാ​യി പു​ൽ​പ്പ​ള്ളി വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ലാം സ്ഥാ​ന​ത്തും 38 പോ​യി​ന്‍റു​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 92 ഇ​ന​ങ്ങ​ളി​ൽ 36 എ​ണ്ണ​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നൂ​റി​ൽ 31 ഇ​ന​ങ്ങ​ളും അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 19 ൽ ​അ​ഞ്ച് ഇ​ന​ങ്ങ​ളും സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ 18 ഇ​ന​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​വു​മാ​ണ് ഫ​ലം വ​ന്ന​ത്. ബ​ത്തേ​രി ഉ​പ​ജി​ല്ല 398 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തും മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല 384 പോ​യി​ന​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും വൈ​ത്തി​രി ഉ​പ​ജി​ല്ല 382 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

എ​ച്ച്എ​സ് വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ മേ​പ്പാ​ടി ജി​എ​ച്ച്എ​സ്എ​സും പൂ​താ​ടി എ​സ്എ​ൻ​എ​ച്ച്എ​സ്എ​സും പ​ത്ത് പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്. എ​ച്ച്എ​സ് അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​ഒ​വി​എ​ച്ച്എ​സ്എ​സ് 15 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​ന​ത്തും 10 പോ​യി​ന്‍റു​നേ​ടി​യ പ​ടി​ഞ്ഞാ​റ​ത്ത​റ ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. ‌

പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി കു​റ​ച്ച സ്റ്റേ​ജി​ന​മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് അ​വ​സാ​നി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ഇ​ത്ത​വ​ണ​യി​ല്ല.