![കലാകുടുംബത്തിൽ നിന്നും മികവു തെളിയിച്ച് ഒരംഗം കൂടി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വടുവൻചാൽ: അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും പേരിനൊപ്പം കലാകുടുംബത്തിൽനിന്നും ഇനി അനഘയുടെ പേരും ലോകം കേൾക്കും. സ്കൂൾ കലോത്സവ വേദിയിൽ ഇന്നലെ തിളങ്ങി നിന്നത് നടവയൽ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥി അനഘ സെബാസ്റ്റ്യന്റെ പേരാണ്. ഹയർസെക്കൻഡറി വിഭാഗം തബലയിലാണ് അനഘ സെബാസ്റ്റ്യൻ ഒന്നാം സ്ഥാനം നേടിയത്.
നാലു വർഷമായി തുടരുന്ന വിജയയാത്ര വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തുടർന്നു. സംസ്ഥാന ചാന്പ്യൻഷിപ്പിലും അനഘ എ ഗ്രേഡ് നേടിയിട്ടുണ്ട്. അച്ഛൻ സെബാസ്റ്റ്യനിൽനിന്നാണ് അനഘ തബല അഭ്യസിക്കുന്നത്. ജ്യേഷ്ഠൻ അക്ഷയ് മുന്‍പ് സ്കൂൾ തലങ്ങളിൽ തബല, ഡ്രംസ് എന്നിവയിൽ ജേതാവായിട്ടുണ്ട്. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിക്കൊപ്പം അക്ഷയ് പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. അമ്മ ഷീജ നൃത്ത അധ്യാപികയാണ്.