![കെ.ആർ. മീരയുടെ ’ഭഗവാന്റെ മരണം’ വേദിയിലെത്തിച്ച് ആര്യ ദേവദാസ്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വടുവൻചാൽ: കെ.ആർ. മീരയുടെ പ്രശസ്ത കൃതി ’ഭഗവാന്റെ മരണം’ വേദിയിലെത്തിച്ച് ആര്യ ദേവദാസ്. ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിലാണ് ആര്യ ജേതാവായത്.
കാവേരി എന്ന ദളിത് യുവതിയുടെയും അമര എന്ന സവർണ യുവാവിന്റെയും പ്രണയകഥ സദസിന് വേറിട്ട അനുഭവമായിരുന്നു. വർഗീയതയും തീവ്ര മത ചിന്തകളും മനുഷ്യനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ആര്യ തന്റെ പ്രകടനത്തിലൂടെ സദസിന് മനസിലാക്കിക്കൊടുത്തു. മീനങ്ങാടി ജിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആര്യ.