+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക​ളുമായി സം​വാദം നടത്തി ഹ​ലോ ക​മ്മീ​ഷൻ

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കീ​ഴ്മാ​ട് മോ​ഡ​ൽ റെ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ ഹ​ലോ ക​മ്മ
കു​ട്ടി​ക​ളുമായി  സം​വാദം നടത്തി ഹ​ലോ ക​മ്മീ​ഷൻ
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കീ​ഴ്മാ​ട് മോ​ഡ​ൽ റെ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ ഹ​ലോ ക​മ്മീ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ൽ ബാ​ല്യം ചി​രി​ക്ക​ട്ടെ എ​ന്ന പ്ര​മേ​യ​വു​മാ​യി സംഘടിപ്പിച്ച പരിപാടിയിൽ കു​ട്ടി​ക​ൾ​ക്കു ക​മ്മീ​ഷ​ൻ മെ​ന്പ​ർ ഡോ. ​എം.പി. ​ആ​ന്‍റ​ണി​യു​മാ​യി സം​വ​ദി​ക്കാ​ൻ അ​വ​സ​രം ലഭിച്ചു.

കു​ട്ടി​ക​ൾ​ക്കെ​തിരേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ എ​ങ്ങ​നെ റി​പ്പോ​ർ​ട്ട് ചെ​യ്യാം എ​ന്നു തു​ട​ങ്ങി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ കു​ട്ടി​ക​ളിൽ നിന്നുയർന്നു. മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ഒ​രുപോ​ലെ ബോ​ധ​വാ​ൻ​മാ​രാ​കു​ക എ​ന്ന​തു മാ​ത്ര​മാ​ണു ബാ​ലാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗമെന്ന് ആന്‍റണി പറഞ്ഞു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ബി. സൈ​ന, ഹ​യ​ർ സെ​ക്കൻഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. ഷീ​ല, സ്കൂ​ൾ ഇ​ൻ​ചാ​ർജ് അ​മ്മി​ണി, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ ഷൈ​നി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.