![എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കാളികാവ്: സാമൂഹികപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവാൻ വിദ്യാർഥികൾ മുന്നോട്ട് വരണമെന്ന് എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. പുല്ലങ്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം സറീന മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ.പി.ബഷീർ എൻഎസ്എസ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. പൈനാട്ടിൽ അഷ്റഫ്, കെ.എസ് അൻവർ, എം.അബ്ദുൽ അസീസ് ,ഹെഡ്മാസ്റ്റർ എ.ടി.ശശി, മുപ്ര ശറഫുദ്ദീൻ, അബ്ദുൽ ഗഫൂർ സി.കെ പ്രസംഗിച്ചു.