+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്: നി​ർ​ധ​ന​രാ​യ 5 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

ഏ​ലം​കു​ളം: ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​ധ​ന​രാ​യ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം "ഇ​എം​എ​സ് ഭ​വ​ന​പ​ദ്ധ​തി' എ​ന്ന പേ​രി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും. തു​ട​ർ വ​ർ​ഷ​ങ്
ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്: നി​ർ​ധ​ന​രാ​യ 5 കു​ടും​ബ​ങ്ങ​ൾ​ക്ക്  വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും
ഏ​ലം​കു​ളം: ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​ധ​ന​രാ​യ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം "ഇ​എം​എ​സ് ഭ​വ​ന​പ​ദ്ധ​തി' എ​ന്ന പേ​രി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും.

തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി തു​ട​രും. ക​ർ​ഷ​ക​രി​ൽ നി​ന്ന് നെ​ല്ല്, റ​ബ​ർ എ​ന്നി​വ സം​ഭ​രി​ക്കു​ന്ന പ​ദ്ധ​തി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യി ന​ട​പ്പാ​ക്കാ​നും ശ​നി​യാ​ഴ്ച ഏ​ലം​കു​ളം ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബാ​ങ്ക് വാ​ർ​ഷി​ക പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു.

31 വ​ർ​ഷ​മാ​യി ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന "എ' ​ക്ലാ​സി​ഫി​ക്കേ​ഷ​നു​ള്ള ബാ​ങ്കി​ൽ 2022-23 വ​ർ​ഷ​ത്തി​ൽ നി​ക്ഷേ​പം 133.02 കോ​ടി രൂ​പ​യും അ​റ്റാ​ദാ​യം 57.31 ല​ക്ഷം രൂ​പ​യു​മാ​ണ്. ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി വി​വ​ധ വാ​യ്പ​ക​ളും രാ​സ​വ​ള ഡി​പ്പോ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​നാ​യി ഉ​ത്സ​വ​കാ​ല ച​ന്ത​ക​ൾ, അം​ഗ​ങ്ങ​ൾ​ക്ക് ക്ഷേ​മ​നി​ധി, ചി​കി​ത്സാ സ​ഹാ​യം, വി​ദ്യാ​ർ​ഥി​ക​ർ​ക്കാ​യി അ​ക്ഷ​ര നി​ക്ഷേ​പം, ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ ന​ൽ​കി വ​രു​ന്നു.

നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യു​ള്ള ബാ​ങ്ക് സാ​ധാ​ര​ണ വാ​യ്പ​ക​ൾ​ക്ക് പു​റ​മേ കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ​ക്ക് മു​റ്റ​ത്തെ​മു​ല്ല, ഗ്രൂ​പ്പ് ലോ​ൺ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും വാ​യ്പ, വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടെ സൗ​ര​ജ്യോ​തി വാ​യ്പ എ​ന്നി​വ ന​ട​പ്പാ​ക്കി വ​രു​ന്നു.

വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​വി​ന്ദ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ.​വി. ഷൈ​ല അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റും യോ​ഗം അം​ഗീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​ദേ​വ​ൻ ഡ​യ​ക്ട​ർ ജെ. ​ബി​ജു എന്നിവർ സംസാരിച്ചു.