![പിങ്ക് ബാൻഡ് കാന്പയിൻ നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
എടക്കര: ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമായി നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും മലപ്പുറം ചൈൽഡ് ലൈനിന്റെയും നേതൃത്വത്തിൽ പിങ്ക് ബാൻഡ് കാന്പയിൻ നടത്തി. ‘കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, കുട്ടികളുടെ അവകാശങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കാന്പയിൻ. അവകാശ സംരക്ഷണ ജാഥയും ലഘുലേഖ വിതരണവും നടത്തി. പ്രിൻസിപ്പൽ പി.കെ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ വി.വി.രാജേഷ്, സുജ, ബിനുപോൾ, അസ്ലം, ജാഫർ ചുങ്കത്ത്, എം.ഷമീന, രഞ്ജിനി, മോനിഷ, ഷാനിക്ക്, ബിബ, അശ്വതി എന്നിവർ നേതൃത്വം നൽകി.