കരുവാരക്കുണ്ട്: ബൈക്ക് യാത്രികനായ വിദ്യാർഥിയെ പോലിസ് മർദിച്ചതായി പരാതി. തന്പാനങ്ങാടി സ്വദേശി സൽമാൻ മുനീറുദ്ദീനാണ് പാണ്ടിക്കാട് പോലീസ് മർദിച്ചന്ന പരാതിയുമായി ജില്ലാ പോലിസ് മേധാവിയെ സമീപിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബൈക്ക് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചന്ന് പറഞ്ഞ് എസ്.ഐ തന്റെ ഫോണ് പിടിച്ചു വാങ്ങുകയും, സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ജീപ്പിലേക്ക് വലിച്ചു കയറ്റുകയും, സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചെന്നുമാണ് പരാതി.