മലപ്പുറം: പ്രളയത്തിൽ തകർന്ന കേരളത്തിനു കൈത്താങ്ങായി മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ സമാഹരിച്ചതു 20 ലക്ഷം. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തിയ കാൽപ്പന്തിലൂടെ അതിജീവനം എന്ന പേരിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിലൂടെയാണ് തുക സമാഹരിച്ചത്.
പ്രത്യേക കൂപ്പണുകൾ പുറത്തിറക്കിയായിരുന്നു തുക സ്വരൂപിച്ചത്. ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിക്കാൻ ഫുട്ബോൾ മത്സരം നടത്തുകയെന്ന ആശയം മുന്നോട്ടുവച്ചത് ജില്ലാ കളക്ടർ അമിത് മിണയായിരുന്നു. അദ്ദേഹത്തിനു പിന്തുണയുമായി ഫുട്ബോൾ പ്രേമികളും പൊതുജനങ്ങളും എത്തുകയും മത്സരത്തിൽ കളക്ടർ കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കൂപ്പണ്‍ വഴി ശേഖരിച്ച തുകയും മറ്റു സന്നദ്ധ സംഘടനകൾ നൽകിയ തുകയും കളക്ടർ ഏറ്റുവാങ്ങി. സൗഹൃദ മത്സരം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ അമിത് മീണ, അസിസ്റ്റന്റ് കളക്ടർ വികൽപ് ഭരദ്വാജ്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി. ഷംസുദീൻ, ഡിഎഫ്എ പ്രസിഡന്റ് കെ. അബ്ദുൾകരീം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ആഷിക്, ഉസ്മാൻപരി, സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി രാജു നാരായണൻ എന്നിവർ പ്രസംഗിച്ചു. മലപ്പുറത്തെ പഴയകാല താരങ്ങളും കേരളാ പോലീസിലെ മുൻതാരങ്ങളും പങ്കെടുത്തു.