+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്’ ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി

മ​ല​പ്പു​റം: ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു ന​ല്ല രീ​തി​യി​ലു​ള്ള സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​യാ​സം നേ​രി​ടു​ന്ന പ്ര​വൃത്തി​ക​ൾ ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​ണ്ടാ​ക​രു​തെ​ന്
‘ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്’    ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി
മ​ല​പ്പു​റം: ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു ന​ല്ല രീ​തി​യി​ലു​ള്ള സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​യാ​സം നേ​രി​ടു​ന്ന പ്ര​വൃത്തി​ക​ൾ ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​ണ്ടാ​ക​രു​തെ​ന്നും തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​ൽ​ഷ മൂ​ല​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷൻ യൂ​ണി​റ്റ്, സ​ബ്് ആ​ർ​ടി​ഒ തി​രൂ​ർ, സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ബ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദ്യ​ർ​ഥി​ക​ളി​ൽ നി​ന്നു അ​ഭി​പ്രാ​യം ശേ​ഖ​രി​ച്ചു. കു​ട്ടി​ക​ൾ എ​ഴു​തി ന​ൽ​കി​യ അ​ഭി​പ്ര​യ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ന്ന​തി​നു മ​ല​പ്പു​റം ആ​ർ​ടി​ഒ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.

ബാ​ല​സൗ​ഹൃ​ദ പെ​തു​ഇ​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. കു​ട്ടി​ക​ളു​ടെ കൂ​ടെ ഞ​ങ്ങ​ളും ഒ​പ്പ് ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ബ​സ് ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ, വി​ദ്യ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ഒ​പ്പു​വ​ച്ചു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ.​കെ മു​ഹ​മ്മ​ദ് സാ​ലി​ഹ്, തി​രൂ​ർ ആ​ർ​ടി​ഒ തോ​മ​സ് ജോ​ർ​ജ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ​രി​സ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക​ഷ​ൻ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​തു​ല്യ, കെ.​ടി. സ​ജി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ണ്‍: 9847995559, 7356236806.
More in Malappuram :