![ഐക്കരപ്പടി ഉപതെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർഥികൾ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മൽസര രംഗത്ത് അഞ്ച് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥിയായ മുസ്ലിംലീഗിലെ ഫൈസൽ കൊല്ലോളിയാണ് മത്സരിക്കുന്നത്.
എൽഡി എഫിന് വേണ്ടി കഴിഞ്ഞ വർഷം സ്ഥാനാർഥിയായിരുന്ന എ.നജുമുദ്ദീനും ബിജെപിക്ക് വേണ്ടി പി.സജീഷുമാണ് മത്സരിക്കുന്നത്. എഎപിയിൽ മാധവൻ കാവുങ്കര, പിഡിപിക്ക് വേണ്ടി കെ.സിയാദ് എന്നിവരാണ് രംഗത്തുളളത്.ഐക്കരപ്പടി ബ്ലോക്ക് മെന്പറായിരുന്ന മുസ്ലിംലീഗിലെ എ.കമ്മദ് മരണപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചെറുകാവ് പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾക്കൊളളുന്നതാണ് ഐക്കരപ്പടി ഡിവിഷൻ.ഇവയിൽ ഐക്കരപ്പടി, പേങ്ങാട്, പൂച്ചാൽ, വെണ്ണായൂർ, പുത്തൂംപാടം, വാർഡുകളിൽ മുസ്ലിംലീഗും,മിനിഎസ്റ്റേറ്റിൽ സിപിഎമ്മും ചാമപ്പറന്പിൽ സ്വതന്ത്ര അംഗമാണുളളത്.