തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരം കരികുളം മലയുടെ ഭാഗത്ത് സ്വകാര്യവ്യക്തി പാറമട ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.ഇവിടെ പാറമട ആരംഭിച്ചാൽ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാകുമെന്നും ഇതു കടുത്ത പാരിസ്ഥിതിക ആഘാതത്തിനും ജൈവ ആവാസ വ്യവസ്ഥയ്ക്കും കോട്ടം തട്ടുമെന്നും ചൂണ്ടികാട്ടി നൂറോളം പേർ ഒപ്പിട്ട ഭീമഹർജി ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
കരികുളം മലയോടു ചേർന്നുള്ള ചുണ്ടൻമല,പുലിക്കുന്ന് പാറ എന്നീ ഭാഗങ്ങൾക്കും കടുത്ത ആഘാദം സൃഷ്ടിക്കുമെന്നും പാറഖനനം ആരംഭിച്ചാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ക്ഷോഭത്തിനും ദുരന്തങ്ങൾക്കും ഇടയാക്കുമെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.