![രാജാക്കാട് പള്ളിയിൽ രാജത്വ തിരുനാൾ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ 23 മുതൽ 25 വരെ നടക്കുന്ന ഈശോയുടെ രാജത്വ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കുടിയേറ്റ കാലത്തിന്റെ ആദ്യ നാളുകളിലേതുപോലെ സകല ജാതിമതസ്ഥരുടെയും സമീപ പ്രദേശങ്ങളിലെ 17 ഇടവകകളുടെയും പങ്കാളിത്തത്തോടെയാണ് തിരുനാൾ നടത്തുന്നത്.
തിരുനാളിനോടനുബന്ധിച്ച് റോമിൽനിന്നും എത്തിച്ച വിശുദ്ധ അന്തോനീസിന്റ തിരുശേഷിപ്പ് പ്രതിഷ്ഠയും ആഘോഷമായ പൊന്തിഫിക്കൽ കുർബാന, ഇടുക്കി രൂപതയിലെ നവവൈദികരുടെ സമൂഹബലി, വിശ്വാസ പ്രഘോഷണ മഹാറാലി, സണ്‍ഡേ സ്കൂൾ - ഭക്ത സംഘടനാ വാർഷികം, വാർഡു പ്രദക്ഷിണങ്ങൾ, കടകൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ അലങ്കാര മത്സരം തുടങ്ങിയവയും നടത്തുമെന്ന് വികാരി ജനറാൾ മോണ്‍. ഏബ്രാഹം പുറയാറ്റ്, പ്രോ-വികാരി ഫാ. ജോബി വാഴയിൽ, അസി. വികാരി ഫാ. ആനന്ദ് പള്ളിവാതുക്കൽ എന്നിവർ അറിയിച്ചു